ഒരു രാജ്യം ഒറ്റ കൂലി, ഒരു രാജ്യം ഒരു കാർഡ്; കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യം, വഴിയോര കച്ചവടക്കാർക്ക് അടിയന്തര സഹായം

ഒരു രാജ്യം ഒറ്റ കൂലി, ഒരു രാജ്യം ഒരു കാർഡ്; കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യം, വഴിയോര കച്ചവടക്കാർക്ക് അടിയന്തര സഹായം

കേന്ദ്രം പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിക്കുന്നു. കുടിയേറ്റ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കർഷകർ എന്നീ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സഹായമാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിക്കുന്നത്.

കിസാൻ ക്രെഡിറ്റ് കാർഡ് വഴി രാജ്യത്തെ 25 ലക്ഷം കർഷകർക്ക് 25000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി അറിയിച്ചു. 3 കോടി കർഷകർക്ക് മൂന്ന് മാസത്തേക്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തിൽ ചെലവിട്ടു. ഈ പലിശക്ക് മൊറട്ടോറിയം ബാധകമായിരിക്കില്ല

രാജ്യമൊട്ടാകെ ഒറ്റ കൂലി സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടാത്തവരും താമസിക്കുന്ന സംസ്ഥാനങ്ങളിൽ റേഷൻ കാർഡ് ഇല്ലാത്തവരുമായ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും അഞ്ച് കിലോ ധാന്യവും ഒരു കിലോ പയർ വർഗങ്ങളും രണ്ട് മാസത്തേക്ക് നൽകും. ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങൾക്കാണ് നടത്തിപ്പ് ചുമതല

ഗോത്ര ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആറായിരം കോടിയുടെ പദ്ധതി. 2.5 കോടി കർഷകർക്ക് രണ്ട് ലക്ഷം കോടി രൂപയുടെ വായ്പാ ആനുകൂല്യം. നബാർഡ് ഗ്രാമീണ സഹകരണ ബാങ്കുകൾ വഴി മുപ്പതിനായിരം കോടിയുടെ വായ്പാ സഹായം. ഹൗസിംഗ് മേഖലയിൽ എഴുപതിനായിരം കോടിയുടെ നിക്ഷേപം. വഴിയോര കച്ചവടക്കാർക്കായി അയ്യായിരം കോടിയുടെ വായ്പാ പദ്ധതി. പതിനായിരം രൂപ വരെ അടിയന്തര വായ്പയായി നൽകും.

മുദ്ര, ശിശു ലോൺ തിരിച്ചടവിൽ 12 മാസത്തേക്ക് രണ്ട് ശതമാനം പലിശ ഇളവ്. രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാനാകുന്ന വിധത്തിൽ പൂർണമായും റേഷൻ കാർഡ് പോർട്ടബിലിറ്റി നടപ്പാക്കും. അടുത്ത രണ്ട് മാസത്തേക്ക് എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ നൽകും. അംസഘടിത മേഖലയിൽ അടക്കമുള്ള തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കും. നാടുകളിലേക്ക് തിരികെ പോകുന്ന തൊഴിലാളികൾക്ക് അവിടെ തന്നെ തൊഴിൽ ഉറപ്പാക്കും

Share this story