ശതാബ്ദി, എക്‌സ്പ്രസ് ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ തയ്യാറെടുക്കുന്നു

ശതാബ്ദി, എക്‌സ്പ്രസ് ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ തയ്യാറെടുക്കുന്നു

മൂന്നാം ഘട്ട ലോക്ക് ഡൗൺ മെയ് 17ന് അവസാനിക്കുന്ന മുറയ്ക്ക് ശതാബ്ദി, മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളുടെ സർവീസുകൾ പുനരാരംഭിക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ റെയിൽവേ. ലോക്ക് ഡൗൺ നീട്ടുമെങ്കിലും കൂടുതൽ ഇളവുകൾ ഉള്ളതിനാൽ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് സർവീസ് നടത്തുക

മെയ് 22 മുതൽ യാത്രകൾക്ക് വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ അനുവദിച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ട്. തേർഡ് എ സിയിൽ 100 വരെയും സെക്കൻഡ് എ സിയിൽ 50 വരെയും സ്ലീപ്പർ ക്ലാസിൽ 200 വരെയും ചെയർകാർ ടിക്കറ്റിൽ 100, ഫസ്റ്റ് എ സിയിൽ 20 വരെയും വെയ്റ്റിംഗ് ലിസ്റ്റുകളാകും നൽകുക

കൺഫോം ടിക്കറ്റ് ഇല്ലാതെ ആരെയും ട്രെയിനിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ടിക്കറ്റ് കൺഫോം ആയില്ലെങ്കിൽ മുഴുവൻ തുകയും യാത്രക്കാരന് മടക്കി നൽകും. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് യാത്ര റദ്ദാക്കുന്നവർക്കും ടിക്കറ്റ് തുക മടക്കി നൽകും. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ആ എ സി ടിക്കറ്റ് ഉണ്ടാകില്ല. മെയ് 15 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ മാറ്റങ്ങൾ

സർവീസുകൾ എന്ന് ആരംഭിക്കുമെന്നോ ഏതൊക്കെ റൂട്ടുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് എന്നോ റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇതിൽ പ്രഖ്യാപനം വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Share this story