24 മണിക്കൂറിനിടെ രാജ്യത്ത് 100 കൊവിഡ് മരണം; 3967 പുതിയ കൊവിഡ് രോഗികൾ

24 മണിക്കൂറിനിടെ രാജ്യത്ത് 100 കൊവിഡ് മരണം; 3967 പുതിയ കൊവിഡ് രോഗികൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് നൂറ് പേർ. 3967 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 81970 ആയി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2649 ആയി. നിലവിൽ 51409 പേരാണ് ചികിത്സയിൽ കഴിയുന്നത്. 27,920 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1602 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിതരായി.

സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 27,524 ആയി. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് മരിച്ചത്. ഇതിൽ 25 പേരും മുംബൈയിലാണ്.

Share this story