തീവണ്ടിക്ക് മുകളിൽ കയറി ടിക് ടോക് ഷൂട്ടിംഗ്; യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു

തീവണ്ടിക്ക് മുകളിൽ കയറി ടിക് ടോക് ഷൂട്ടിംഗ്; യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു

ബംഗളൂരുവിൽ ചരക്കുതീവണ്ടിക്ക് മുകളിൽ കയറി ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്ത യുവാവിന് ഷോക്കേറ്റു. ബംഗളൂരു സ്വദേശിയായ 22കാരനാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ സിറ്റി സ്‌റ്റേഷനിലാണ് സംഭവം

മൈസൂരിൽ നിന്നെത്തിയ ട്രെയിന്റെ മുകളിൽ കയറിയാണ് ഇയാൾ വീഡിയോ ചിത്രീകരിച്ചത്. ഇതിനിടെ മുകളിൽ കൂടി കടന്നു പോകുന്ന ഹൈ ടെൻഷൻ വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് യുവാവ് താഴേക്ക് തെറിച്ചുവീണു.

റെയിൽവേ ജീവനക്കാരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ നില ഗുരുതരമല്ല.

Share this story