അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതി, രാത്രി യാത്രകൾക്ക് വിലക്ക്; നാലാം ലോക്ക് ഡൗൺ മാർഗരേഖ

അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതി, രാത്രി യാത്രകൾക്ക് വിലക്ക്; നാലാം ലോക്ക് ഡൗൺ മാർഗരേഖ

രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇത് വിശദീകരിക്കുന്നതിനായി ഇന്ന് രാത്രി കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കില്ല.

വൈദ്യസഹായത്തിനും കൊവിഡിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തര സേവനങ്ങൾക്ക് മാത്രമേ വിമാന സർവീസുകൾ നടത്തു. മെട്രോ റെയിലും പ്രവർത്തിക്കരുത്. പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കണം.

ഹോട്ടലുകൾ, ഭക്ഷണശാലകൾ, സിനിമാ ശാലകൾ, മാളുകൾ അടഞ്ഞു കിടക്കണം. ഓഡിറ്റോറിയങ്ങൾ ഹാളുകൾ, ജിംനേഷ്യങ്ങൾ എന്നിവക്കും അനുമതിയില്ല. ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും കായികപരവുമായുള്ള എല്ലാ ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണം തുടരും.

അന്തർ സംസ്ഥാന യാത്രകൾക്ക് കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ അനുമതിയുണ്ട്. അതേസമയം ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. രാത്രികാല സഞ്ചാരം വിലക്കി. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് മണി വരെയുള്ള സമയത്ത് സഞ്ചാരം പാടില്ല

Share this story