ലോക്ക് ഡൗൺ മഹാരാഷ്ട്ര മെയ് 31 വരെ നീട്ടി; രോഗികളുടെ എണ്ണം 30,000 നീട്ടി

ലോക്ക് ഡൗൺ മഹാരാഷ്ട്ര മെയ് 31 വരെ നീട്ടി; രോഗികളുടെ എണ്ണം 30,000 നീട്ടി

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണ് മഹാരാഷ്ട്ര ലോക്ക് ഡൗൺ നീട്ടിയത്.

അതേസമയം നാലാം ഘട്ട ലോക്ക് ഡൗൺ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ സൂചന നൽകിയിരുന്നു. ഇതുസംബന്ധിച്ച സൂചന ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ മാത്രമായി 1606 പുതിയ രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 30, 706 ആയി ഉയർന്നു

1135 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയിൽ മാത്രം 18000ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Share this story