രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസ് ബുധനാഴ്ച; യാത്ര സൗജന്യം

രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസ് ബുധനാഴ്ച; യാത്ര സൗജന്യം

രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള മലയാളികൾക്കായി പ്രത്യേക നോൺ എ സി ട്രെയിൻ സർവീസ്. ബുധനാഴ്ചയാണ് പ്രത്യേക ട്രെയിൻ പുറപ്പെടുന്നത്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജയ്പൂരിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ജയ്പൂരിന് പുറമെ ചിറ്റോർഗഡിലും ട്രെയിൻ നിർത്തും. പഞ്ചാബ് സർക്കാരും സമാനമായ രീതിയിൽ ട്രെയിൻ സർവീസ് നടത്താൻ തീരുമാനിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു

Share this story