സൂപ്പർ സൈക്ലോണായി മാറി എംഫൻ ചുഴലിക്കാറ്റ്; അതിതീവ്രാവസ്ഥയിൽ ആഞ്ഞടിക്കും

സൂപ്പർ സൈക്ലോണായി മാറി എംഫൻ ചുഴലിക്കാറ്റ്; അതിതീവ്രാവസ്ഥയിൽ ആഞ്ഞടിക്കും

ബംഗാൾ ഉൾക്കടലിൽ ഈ നൂറ്റാണ്ടിലെ ആദ്യത്തെ സൂപ്പർ സൈക്ലോണായി എംഫൻ ചുഴലിക്കാറ്റ്. മണിക്കൂറിൽ 265 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. അതിവേഗത്തിലാണ് എംഫൻ കരുത്താർജിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ബുധനാഴ്ചയോടെ എംഫൻ തീരം തൊടുമെന്നാമ് പ്രതീക്ഷിക്കുന്നത്. പശ്ചിമ ബംഗാൾ, ഒഡീഷ തീരങ്ങളിൽ നിന്നായി 15 ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. കര തൊടുമ്പോഴും 200 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ

ഒഡീഷ, പശ്ചിമബംഗാൾ, സിക്കിം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ മെയ് 21 വരെ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Share this story