ഭക്ഷണവും വെള്ളവും നൽകുന്നില്ല, ബീഹാറിലെത്തിയ തൊഴിലാളികൾ നിരീക്ഷണ കേന്ദ്രത്തിൽ നിന്നിറങ്ങി റോഡിൽ പ്രതിഷേധിക്കുന്നു

ഭക്ഷണവും വെള്ളവും നൽകുന്നില്ല, ബീഹാറിലെത്തിയ തൊഴിലാളികൾ നിരീക്ഷണ കേന്ദ്രത്തിൽ നിന്നിറങ്ങി റോഡിൽ പ്രതിഷേധിക്കുന്നു

കേരളമുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ബീഹാറിലേക്ക് തിരിച്ചെത്തിയ തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്ക് ഭക്ഷണമോ വെള്ളമോ മറ്റ് സൗകര്യങ്ങളോ നൽകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

മുസഫർപൂർ ജില്ലയിലെ മോത്തിപ്പൂരിലാണ് ഇരുന്നൂറോളം വരുന്ന തൊഴിലാളികൾ നിരീക്ഷണ കേന്ദ്രം വിട്ടിറങ്ങി റോഡ് ഉപരോധിക്കുന്നത്. രാവിലെ 8 മണിയോടെ ആരംഭിച്ച ഉപരോധം ഉന്നത അധികാരികൾ എത്തി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ 11 മണിയോടെ അവസാനിപ്പിക്കുകയായിരുന്നു.

ഭക്ഷണവും വെള്ളവും നൽകുന്നില്ല, ബീഹാറിലെത്തിയ തൊഴിലാളികൾ നിരീക്ഷണ കേന്ദ്രത്തിൽ നിന്നിറങ്ങി റോഡിൽ പ്രതിഷേധിക്കുന്നു

സർക്കാർ സ്‌കൂളുകളിലും കോളജുകളിലുമാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളെ പാർപ്പിക്കുന്നത്. താമസ സ്ഥലത്ത് വൈദ്യുതി പോലും ഇല്ലെന്ന് ഇവർ പരാതിപ്പെടുന്നു. ഇവരുടെ പ്രതിഷേധം ബീഹാറിലുള്ള മലയാളികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. മോത്തിപ്പൂരിൽ മലയാളികൾ നടത്തുന്ന സ്‌കൂളിന് മുന്നിലാണ് തൊഴിലാളികൾ തടിച്ചു കൂടിയത്.

കണ്ണൂർ സ്വദേശി ജോഷി നടത്തുന്ന മദർ തെരേസ സ്‌കൂളിന് മുന്നിലായിരുന്നു പ്രതിഷേധം. മലയാളി അധ്യാപകരും ഇവരുടെ കുടുംബവും കുട്ടികളും താമസിക്കുന്നത് സ്‌കൂളിന് മുകളിൽ തന്നെയാണ്. നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നവർക്ക് രോഗം പോലുമുണ്ടോയെന്ന് പരിശോധനകൾ നടത്തുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സാമൂഹിക അകലമൊക്കെ മറന്ന് ഇവർ റോഡിലിറങ്ങി പ്രതിഷേധിക്കുന്നത്.

മലയാളി അധ്യാപകർ പകർത്തിയ വീഡിയോ

Share this story