തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി; മോദിക്ക് അഭിനന്ദനവുമായി രാഹുൽ

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി; മോദിക്ക് അഭിനന്ദനവുമായി രാഹുൽ

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി പ്രഖ്യാപിച്ച മോദി സർക്കാരിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി പണം നീക്കി വച്ചതിനാണ് രാഹുൽ മോദിയോട് നന്ദി അറിയിച്ചത്.

 

യുപിഎ കാലത്ത് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിക്ക് (എംഎൻആർഇജിഎ) വേണ്ടി 40000 കോടി ബജറ്റിൽ അനുവദിക്കാൻ പ്രധാനമന്ത്രി സമ്മതിച്ചിരിക്കുന്നു. പദ്ധതിയുടെ ദീർഘ വീക്ഷണവും ഉദ്ദേശവും തിരിച്ചറിഞ്ഞ് അതിനെ വളർത്തിയതിന് നന്ദി. രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ധനമന്ത്രി നിർമലാ സീതാരാമൻ രണ്ടാം ഘട്ട കൊവിഡ് സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. അതിൽ തൊഴിൽ നഷ്ടം കുറക്കാനായി 40,000 കോടി അധികം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. നേരത്തെ 69,000 കോടി ഇതിനായി പ്രഖ്യാപിച്ചിരുന്നു.

Share this story