വായ്പകൾക്കുള്ള മൊറട്ടോറിയം റിസർവ് ബാങ്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും

വായ്പകൾക്കുള്ള മൊറട്ടോറിയം റിസർവ് ബാങ്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും

വായ്പകൾക്കുള്ള മൊറട്ടോറിയം റിസർവ് ബാങ്ക് മൂന്ന് മാസം കൂടി നീട്ടിയേക്കും. എസ് ബി ഐ റിസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടാനുള്ള സാധ്യത പരിശോധിക്കുന്നത്.

ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ റിസർവ് ബാങ്ക് മുൻകാല പ്രാബല്യത്തോടെ മാർച്ച് ഒന്ന് മുതൽ മെയ് 31 വരെ മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

മാർച്ച് 24നാണ് 21 ദിവസത്തെ ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പിന്നീടത് മെയ് 3 വരെയും മൂന്നാം ഘട്ടമായി മെയ് 17 വരെയും നീട്ടി.

Share this story