എംഫൻ ചുഴലിക്കാറ്റ് ഇന്നുച്ചയോടെ തീരം തൊടും; കാറ്റിന്റെ വേഗത നിലവിൽ 275 കിലോമീറ്റർ, ഭീതിയിൽ പശ്ചിമബംഗാൾ

എംഫൻ ചുഴലിക്കാറ്റ് ഇന്നുച്ചയോടെ തീരം തൊടും; കാറ്റിന്റെ വേഗത നിലവിൽ 275 കിലോമീറ്റർ, ഭീതിയിൽ പശ്ചിമബംഗാൾ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട സൂപ്പർ സൈക്ലോൺ എംഫൻ ഇന്ന് ഉച്ചയോടെ തീരം തൊടും. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയിൽ കാറ്റ് ആഞ്ഞുവീശുമെന്നാണ് കണക്കുകൂട്ടൽ. 275 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ഒഡീഷ, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ എംഫന്റെ പ്രതിഫലനമായി ശക്തമായ കാറ്റ് വീശുന്നുണ്ട്.

ഒഡീഷയുടെ തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ ദിശ വടക്കു കിഴക്കുമാറി ഇന്ത്യയുടെ കിഴക്കൻ തീരത്തിന് സമാന്തരമായി വടക്കു കിഴക്ക് ദിശയിലാണ് നിലവിൽ സഞ്ചാരപഥം

പശ്ചിമ ബംഗാളിലെ ദിഗ തീരത്തിനും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയിലാണ് കാറ്റം തീരം തൊടുക. 175 കിലോമീറ്റർ വേഗത ഈ ഘട്ടത്തിലുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ബംഗാളിലെ ഈസ്റ്റ് മേദിനിപൂർ, വെസ്റ്റ് മേദിനിപൂർ, കൊൽക്കത്ത, ഹൗറ, ഹൂഗ്ലി, നോർത്ത് 24 പർഗനാസ്, സൗത്ത് 24 പർഗനാസ് ജില്ലകളിൽ എംഫൻ നാശം വിതച്ചേക്കുമെന്നാണ് ആശങ്ക

ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ നിന്ന് പതിനഞ്ച് ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ദുരന്തനിവാരണ സേനയുടെ 37 കമ്പനി മേഖലയിൽ ക്യാമ്പ് ചെയ്യുകയാണ്.

Share this story