ബീഹാറിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് കുടിയേറ്റ തൊഴിലാളികൾ മരിച്ചു

ബീഹാറിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് കുടിയേറ്റ തൊഴിലാളികൾ മരിച്ചു

ബീഹാറിലെ ഭാഗൽപൂരിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്

തൊഴിലാളികളുമായി എത്തിയ ട്രക്ക് ബസുമായി കൂട്ടിയിടിച്ച ശേഷം മറിയുകയായിരുന്നു. ഒമ്പത് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഇന്ന് രാവിലെ മഹാരാഷ്ട്രയിൽ കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നാല് പേർ മരിച്ചിരുന്നു. പുലർച്ചെയുണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികളും ബസ് ഡ്രൈവറുമാണ് മരിച്ചത്. 22 പേർക്ക് അപകടത്തിൽ പരുക്കേറ്റു.

Share this story