ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; ഒറ്റ ദിവസത്തിനിടെ 4970 പേർക്ക് കൂടി രോഗബാധ

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; ഒറ്റ ദിവസത്തിനിടെ 4970 പേർക്ക് കൂടി രോഗബാധ

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4970 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 1,01,139 ആയി ഉയർന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേരാണ് രാജ്യത്ത് മരിച്ചത്. ആകെ മരണസംഖ്യ 3163 ആയി ഉയർന്നു. നിലവിൽ 58,803 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 39,173 പേർ രോഗമുക്തി നേടി. 38.73 ശതമാനമാണ് രോഗമുക്തി നിരക്ക്

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 2005 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മാത്രം രോഗബാധിതരുടെ എണ്ണം 35058 ആയി ഉയർന്നു. 51 പേർ ഇന്നലെ മരിച്ചു. ആകെ മരണസംഖ്യ 1249 ആയി

മുംബൈയിൽ മാത്രം 22,000 രോഗികളാണുള്ളത്. ധാരാവി അടക്കമുള്ള ചേരികളിൽ രോഗവ്യാപനത്തിന്റെ തോത് ഉയരുകയാണ്. മുംബൈയിൽ മാത്രം ആയിരത്തിലധികം പോലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിൽ 11760 പേർക്കും ഗുജറാത്തിൽ 11745 പേർക്കും ഡൽഹിയിൽ 10054 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Share this story