യുപിയിലും മഹാരാഷ്ട്രയിലും വാഹനാപകടം; ഏഴ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു

യുപിയിലും മഹാരാഷ്ട്രയിലും വാഹനാപകടം; ഏഴ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു

രാജ്യത്ത് രണ്ട് വാഹനാപകടങ്ങളിലായി ഏഴ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. മഹാരാഷ്ട്രയിൽ നാല് പേരും ഉത്തർപ്രദേശിൽ മൂന്ന് പേരുമാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് ജാർഖണ്ഡിലേക്ക് പോകുകയായിരുന്ന ബസ് ട്രക്കിലിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉത്തർപ്രദേശിലെ മഹോബയിൽ വാഹനം മറിഞ്ഞ് മൂന്ന് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. 12 പേർക്ക് അപകടത്തിൽ പരുക്കേറ്റു. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. ഇന്നലെ രാത്രി ഝാൻസി-മിസപൂർ ഹൈവേയിലാണ് അപകടമുണ്ടായത്.

Share this story