മുംബൈയിലെ കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് അർണാബ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

മുംബൈയിലെ കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് അർണാബ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പാൽഘർ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് വർഗീയ വികാരം ഇളക്കിവിടാൻ ശ്രമിച്ചതിനെതിരെയാണ് അർണാബിനെതിരെ കേസെടുത്തത്. സോണിയാ ഗാന്ധിക്കെതിരായ പരാമർശങ്ങൾക്കെതിരെയും കേസുണ്ട്

കേസുകൾ റദ്ദാക്കാൻ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതിയിൽ അർണാബ് റിട്ട് ഫയൽ ചെയ്യുകയായിരുന്നു. എന്നാൽ റിട്ട് ഹർജിയിൽ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അർണാബിന് വേണമെങ്കിൽ അധികാരപ്പെട്ട കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു

ഇതേ വിഷയത്തിൽ മറ്റ് സ്ഥലങ്ങളിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കി. ഏപ്രിൽ 21ന് ചാനലിൽ അർണാബ് നടത്തിയ പരാമർശങ്ങളുടെ പേരിൽ ഇനിയൊരിടത്തും കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. അർണാബിന്റെ അറസ്റ്റ് കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു.

Share this story