തമിഴ്‌നാട്ടിൽ 13കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാട്ടിൽ ഉപേക്ഷിച്ചു

തമിഴ്‌നാട്ടിൽ 13കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാട്ടിൽ ഉപേക്ഷിച്ചു

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ 13കാരിയെ കഴുത്തറുത്ത് കാട്ടിൽ ഉപേക്ഷിച്ചു. ഗുരുതരാവസ്ഥയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുക്കോട്ട ഗന്ധർവക്കോട്ടയിലാണ് സംഭവം.

വീട്ടിന് അകലെയുള്ള പഞ്ചായത്ത് പൈപ്പിൽ നിന്ന് വെള്ളമെടുക്കാൻ എത്തിയ കുട്ടിയെ ഒരു സംഘമാളുകൾ ചേർന്ന് കഴുത്തറുത്ത് കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനഭംഗം നടന്നിട്ടില്ലെന്നും പോലീസ് പറയുന്നു. സംഭവത്തിൽ നാല് പേരെ സംശയിക്കുന്നതായും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Share this story