എംഫാൻ ചുഴലിക്കാറ്റ് ഇന്നുച്ചയോടെ തീരം തൊടും; ബംഗാൾ, ഒഡീഷ തീര പ്രദേശങ്ങളിൽ റെഡ് അലർട്ട്

എംഫാൻ ചുഴലിക്കാറ്റ് ഇന്നുച്ചയോടെ തീരം തൊടും; ബംഗാൾ, ഒഡീഷ തീര പ്രദേശങ്ങളിൽ റെഡ് അലർട്ട്

എംഫാൻ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ പശ്ചിമബംഗാൾ തീരം തൊടും. ഒഡീഷയിലെ പാരദ്വീപിന് 180 കിലോമീറ്റർ അകലെയാണ് നിലവിൽ ചുഴലിക്കാറ്റ്. ഇതിന്റെ പ്രതിഫലനമായി അതിശക്തമായ മഴയാണ് ഒഡീഷ തീരത്ത് ലഭിക്കുന്നത്.

ഉച്ചയോടെ ബംഗാളിലെ ദിഖക്കും ബംഗ്ലാദേശിയ ഹട്ടിയ ദ്വീപിനും ഇടയിൽ സുന്ദർബൻ മേഖലയിലൂടെയാണ് കാറ്റ് തീരം തൊടുക. മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.

ബംഗാളിലും ഒഡീഷയിലെയും തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. കടൽക്ഷോഭവും രൂക്ഷമാകും. ഇരു സംസ്ഥാനങ്ങളിലുമായി മൂവായിരത്തോളം ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെ വിദഗ്ധ സംഘം കൊൽക്കത്തയിൽ എത്തി

ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ശ്രമിക് ട്രെയിനുകൾ റദ്ദാക്കി. കൊൽക്കത്ത തുറമുഖത്ത് ചരക്കുനീക്കം നിർത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Share this story