ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഓൺലൈൻ വഴി; തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയെന്ന് ഉപമുഖ്യമന്ത്രി

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഓൺലൈൻ വഴി; തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയെന്ന് ഉപമുഖ്യമന്ത്രി

ഈ വർഷം നടക്കാനിരിക്കുന്ന ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഓൺലൈൻ വഴിയാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി. ലഭിക്കുന്ന സൂചനകൾ ശരിയാണെങ്കിൽ രാജ്യത്ത് ആദ്യമായി ഓൺലൈൻ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായി ബീഹാർ മാറും.

ഒക്ടോബറിലോ നവംബറിലോ ആയിരിക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഓൺലൈൻ തെരഞ്ഞെടുപ്പിന് ഇലക്ഷൻ കമ്മീഷന്റെ അനുമതി ലഭിച്ചാൽ പ്രചാരണം ഉൾപ്പെടുള്ള കാര്യങ്ങൾ ഓൺലൈൻ വഴി നടത്തുമെന്നും സുശീൽ കുമാർ മോദി അറിയിച്ചു. കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സാധാരണ നിലയിലുള്ള തെരഞ്ഞെടുപ്പ് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു

കൊവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ഓൺലൈൻ വോട്ടെടുപ്പിനെ കുറിച്ച് സർക്കാർ ആലോചിച്ചിരുന്നതായി സുശീൽകുമാർ മോദി പറഞ്ഞു. ലോകത്തെ മിക്ക രാഷ്ട്രങ്ങളിലും ഓൺലൈൻ തെരഞ്ഞെടുപ്പ് നിലവിലുണ്ട്. ഇന്ത്യയിലും ഇത്തരമൊരു സാധ്യതയെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കണം.

സംസ്ഥാനത്തെ മിക്ക വീടുകളിലും ടെലിവിഷനുണ്ട്. 18-20 മണിക്കൂർ വൈദ്യുതി ലഭ്യമായതു കൊണ്ടും ചാനലുകൾ വഴി പ്രചാരണ പരിപാടികൾ നടത്താമെന്നും പാർട്ടി പ്രവർത്തകരോട് ഓഡിയോ വീഡിയോ സെഷനുകൾക്ക് തയ്യാറെടുക്കാനും സുശീൽകുമാർ മോദി ആവശ്യപ്പെട്ടു

Share this story