പരീക്ഷകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകി; സാമൂഹിക അകലം പാലിക്കണം

പരീക്ഷകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകി; സാമൂഹിക അകലം പാലിക്കണം

പരീക്ഷകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സമൂഹിക അകലം പാലിച്ച് പരീക്ഷകൾ നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. വിദ്യാർഥികളുടെ താത്പര്യം കണക്കിലെടുത്താണ് തീരുമാനം. കേന്ദ്രത്തിന്റെ തടസ്സമുള്ളതിനാൽ നേരത്തെ സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചിരുന്നു

ലോക്ക് ഡൗൺ സമയത്ത് പരീക്ഷകൾ നടത്തുന്നതിനെതിരെ കേന്ദ്രം കർശന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകർ മാറ്റിയത്. ഈ മാസം 31 വരെ രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.

അതേസമയം നേരത്തെ തീരുമാനിച്ചത് പ്രകാരം 26ന് തന്നെ പരീക്ഷകൾ നടത്താനുള്ള തീരുമാനമവുമായി സർക്കാർ മുന്നോട്ടു പോകുകയായിരുന്നു. പ്രതിപക്ഷം ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് കേന്ദ്രം കർശന നിലപാട് സ്വീകരിച്ചതും സംസ്ഥാനം പരീക്ഷകൾ ജൂണിലേക്ക് മാറ്റിയതും. തൊട്ടുപിന്നാലെയാണ് സാമൂഹിക അകലം പാലിച്ച് പരീക്ഷകൾ നടത്താമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Share this story