ഗാന്ധി ഘാതകൻ ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച് ഹിന്ദുമഹാസഭ; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ഗാന്ധി ഘാതകൻ ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച് ഹിന്ദുമഹാസഭ; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

മഹാത്മാ ഗാന്ധിയുടെ കൊലപാതകിയും ഹിന്ദു തീവ്രവാദിയുമായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് ഹിന്ദു മഹാസഭ. ഗോഡ്‌സെയുടെ 111ാം ജന്മദിനമാണ് ഗ്വാളിയോറിലെ ഹിന്ദുമഹാസഭാ ഓഫീസിൽ ആഘോഷിച്ചത്.

ഗോഡ്‌സെയുടെ ചിത്രത്തിന് മുന്നിൽ 111 വിളക്കുകൾ കത്തിച്ചായിരുന്നു ആഘോഷം. ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജയ് വീർ ഭരദ്വാജ് പരിപാടിക്ക് നേതൃത്വം നൽകി. 3000 പ്രവർത്തകർ അവരുടെ വീടുകളിലും വിളക്കുകൾ കത്തിച്ച് ആഘോഷത്തിൽ പങ്കാളികളാകുമെന്നും ഭരദ്വാജ് പറഞ്ഞു

ആഘോഷപരിപാടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തുവന്നു. ബിജെപി ഭരിക്കുന്നതു കൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ ഹിന്ദു മഹാസഭക്ക് ധൈര്യം വന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഗാന്ധി ഘാതകന്റെ ജന്മദിനം ആഘോഷമാക്കിയ സംഭവം നിർഭാഗ്യകരമാണെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു

ലോക്ക് ഡൗൺ കാലത്ത് തന്നെയാണ് ഇത്തരം ആഘോഷങ്ങളെന്ന് ഓർക്കണം. ഇത് ശിവരാജ് സിംഗ് സർക്കാരിന്റെ പരാജയമാണ്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഗോഡ്‌സെയെയാണോ ഗാന്ധിയെയാണോ പ്രത്യയശാസ്ത്രപരമായി പിന്തുടരുതെന്നതെന്ന് ബിജെപി വ്യക്തമാക്കണമെന്നും കമൽനാഥ് പറഞ്ഞു

Share this story