എംഫാൻ ചുഴലിക്കാറ്റ്: രാജ്യം ഒഡീഷയിലെയും ബംഗാളിലെയും ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി

എംഫാൻ ചുഴലിക്കാറ്റ്: രാജ്യം ഒഡീഷയിലെയും ബംഗാളിലെയും ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി

എംഫാൻ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ ബംഗാളിലെയും ഒഡീഷയിലെയും ദുരിതബാധിതർക്കൊപ്പമാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉദ്യോഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും പ്രധാനമന്ത്രി പറഞ്ഞു

എംഫാൻ ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിലും ഒഡീഷയിലുമായി 14 പേരാണ് മരിച്ചത്. വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. കൊൽക്കത്തയിൽ നാല് മണിക്കൂറോളം നേരം നീണ്ടുനിന്ന അതിശക്തമായ മഴയിൽ കടുത്ത ദുരിതമാണ് ജനങ്ങൾക്കുണ്ടായത്.

നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു. വാർത്താ വിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടു. വൈദ്യുതി വിതരണം മുടങ്ങി. മരങ്ങൾ കടപുഴകി വീണു. കൊവിഡിനേക്കാളും വലിയ ദുരന്തമാണ് എംഫാൻ എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞത്.

Share this story