വിമാനസർവീസുകൾ തിങ്കളാഴ്ച മുതൽ; യാത്രക്കാർക്കായുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

വിമാനസർവീസുകൾ തിങ്കളാഴ്ച മുതൽ; യാത്രക്കാർക്കായുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാനിരിക്കെ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. യാത്ര ചെയ്യുന്നവർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമായും മൊബൈലിൽ ഉണ്ടായിരിക്കണം. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തണം

ആരോഗ്യസേതുവിൽ ഗ്രീൻ മോഡ് അല്ലാത്തവർക്ക് വിമാനത്താവളത്തിൽ പ്രവേശനമുണ്ടാകില്ല. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആരോഗ്യ സേതു നിർബന്ധമല്ല. എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമേ ടെർമിനലിലേക്ക് യാത്രക്കാരെ കടത്തിവിടു

യാത്രക്കാർക്ക് മാസ്‌കും ഗ്ലൗസും നിർബന്ധമാണ്. സ്വന്തം വാഹനമോ തെരഞ്ഞെടുക്കപ്പെട്ട ടാക്‌സി പൊതുഗതാഗത സംവിധാനങ്ങളെ മാത്രമോ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കു. 80 വയസ്സു കഴിഞ്ഞവരെ യാത്രക്ക് അനുവദിക്കില്ല. വിമാനത്താവളത്തിൽ എത്താനുള്ള സൗകര്യം സംസ്ഥാന സർക്കാരുകൾ ഒരുക്കണം. എല്ലാവരും തെർമൽ സ്‌ക്രീനിലൂടെ കടന്നുപോകണം. ട്രോളികൾ അനുവദിക്കില്ല.

സാമൂഹിക അകലം വിമാനത്താവളത്തിൽ വാലിക്കണം. ലഗേജുകൾ അണുവിമുക്തമാക്കും. പരമാവധി ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

Share this story