കൊവിഡ് ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് വീട്ടമ്മ; മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ

കൊവിഡ് ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് വീട്ടമ്മ; മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തന്റെ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. ഹൈദരാബാദ് സ്വദേശിയായ അല്ലമ്പള്ളി മാധവിയാണ് പരാതിയുമായി എത്തിയത്. എന്നാൽ മാധവിയുടെ പരാതിയിൽ പറയുന്ന ആൾ മെയ് 1ന് മരിച്ചു പോയെന്നും മുൻസിപ്പൽ കോർപറേഷൻ പരിധിയിൽ സംസ്‌കരിച്ചുവെന്നും അധികൃതർ വിശദീകരിക്കുന്നു.

ഭർത്താവായ മധൂസൂദനനെ കാണാനില്ലെന്ന് പറഞ്ഞ് മാധവി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. പിന്നാലെ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു. ഇതോടെയാണ് ആശുപത്രി അധികൃതർ വിശദീകരണം നൽകിയത്.

ഏപ്രിൽ 30നാണ് മധുസൂദനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 1ന് വൈകുന്നേരം ആറരയോടെ അദ്ദേഹം മരിച്ചു. കുടുംബാംഗങ്ങളെ അറിയിച്ച ശേഷം നടപടിക്രമങ്ങൾ പാലിച്ച് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

Share this story