ക്വാറന്റൈൻ കേന്ദ്രത്തിൽ യുവതിയുടെ കുളിസീൻ പകർത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ

ക്വാറന്റൈൻ കേന്ദ്രത്തിൽ യുവതിയുടെ കുളിസീൻ പകർത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ 20 വയസ്സുകാരായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞാഴ്ചയാണ് സംഭവം. ക്വാറന്റൈൻ കേന്ദ്രത്തിന് പുറത്തെ താത്കാലിക കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവാക്കൾ യുവതിയുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ശേഷം ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പ്രതികൾക്കെതിരെ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

Share this story