പി എം കെയേഴ്‌സിനെതിരെ ട്വീറ്റ്; സോണിയ ഗാന്ധിക്കെതിരെ എഫ് ഐ ആർ

പി എം കെയേഴ്‌സിനെതിരെ ട്വീറ്റ്; സോണിയ ഗാന്ധിക്കെതിരെ എഫ് ഐ ആർ

കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും വന്ന ട്വീറ്റിന്റെ പേരിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ് ഐ ആർ. കർണാടക ഷിമോഗയിലെ സാഗർ ടൗൺ പോലീസ് സ്‌റ്റേഷനിലാണ് സോണിയക്കെതിരെ കേസെടുത്തിരിക്കുന്നത്.

കെ വി പ്രവീൺ എന്ന അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും കേന്ദ്ര സർക്കാരിനെ കുറിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് പരാതി. മെയ് 11നാണ് പരാതിക്ക് അടിസ്ഥാനമായ ട്വീറ്റ് കോൺഗ്രസ് അക്കൗണ്ടിൽ നിന്നും വന്നത്. പിഎം കെയേഴ്‌സ് ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്

നേരത്തെ ഉത്തർപ്രദേശിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ബസുകൾ എത്തിച്ചതിനാണ് കേസ്‌

Share this story