രാജ്യത്ത് 24 മണിക്കൂറിനിടെ 6088 കൊവിഡ് കേസുകൾ, 148 മരണം; കൊവിഡ് ബാധിതരുടെ എണ്ണം 1.18 ലക്ഷം

രാജ്യത്ത് 24 മണിക്കൂറിനിടെ 6088 കൊവിഡ് കേസുകൾ, 148 മരണം; കൊവിഡ് ബാധിതരുടെ എണ്ണം 1.18 ലക്ഷം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6088 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 148 പേർ മരിച്ചു. ഇതാദ്യമായാണ് ഇന്ത്യയിൽ 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ നാല് ദിവസമായി അയ്യായിരത്തിലധികം രോഗികളാണ് ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. 5 ദിവസത്തിനിടെ 25,000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,18,447 ആയി ഉയർന്നു. 3583 പേർ ഇതിനോടകം മരിച്ചു

66330 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 2345 പേർക്ക് രോഗം സ്ഥിരീകരിച്ചു. 40,000പേർക്കാണ് സംസ്ഥാനത്താകെ രോഗം സ്ഥിരീകരിച്ചത്.

Share this story