അതീവ ആശങ്ക: രാജ്യത്ത് 24 മണിക്കൂറിനിടെ 6654 രോഗികൾ; 137 മരണം

അതീവ ആശങ്ക: രാജ്യത്ത് 24 മണിക്കൂറിനിടെ 6654 രോഗികൾ; 137 മരണം

കൊവിഡ് വ്യാപനത്തിന്റെ തോത് രാജ്യത്ത് ഓരോ ദിവസം ചെല്ലും തോറും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതാദ്യമാണ് ഒരു ദിവസത്തിനിടെ ഇത്രയുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 137 മരണവും ഈ സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തു

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു. 1,25,101 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതിൽ 51784 പേർ രോഗമുക്തി നേടി. 3720 പേർ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും മരണം സംഭവിച്ചതും

മഹാരാഷ്ട്രയിൽ 44582 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1517 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഗുജറാത്തിൽ 13268 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 802 പേരാണ് മരിച്ചത്. തമിഴ്‌നാട്ടിൽ 14753 പേർക്ക് രോഗം സ്ഥിരീകരിച്ചു. 98 പേർ മരിച്ചു. ഡൽഹിയിൽ 12319 രോഗികളും 208 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

Share this story