കുടിയേറ്റ തൊഴിലാളികളുമായി യുപിയിലേക്ക് പോയ ട്രെയിൻ വഴി തെറ്റി എത്തിയത് ഒഡീഷയിൽ

കുടിയേറ്റ തൊഴിലാളികളുമായി യുപിയിലേക്ക് പോയ ട്രെയിൻ വഴി തെറ്റി എത്തിയത് ഒഡീഷയിൽ

ലോക്ക് ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുമായി ഉത്തർപ്രദേശിലേക്ക് പോയ ട്രെയിൻ വഴി തെറ്റി ഒഡീഷയിൽ എത്തി. മഹാരാഷ്ട്രയിലെ വസായ് റോഡിൽ നിന്നും ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോയ തീവണ്ടിയാണ് വഴി തെറ്റി ഒഡീഷയിലെ റൂർക്കലയിലെത്തിയത്.

അതേസമയം വഴി തെറ്റിയതാണെന്ന വാർത്ത പടിഞ്ഞാറൻ റെയിൽവേ വിശദീകരിച്ചു. റൂട്ടിൽ തിരക്ക് കൂടിയതു കൊണ്ട് തീവണ്ടി വഴി തിരിച്ചുവിട്ടതാണെന്ന് പടിഞ്ഞാറൻ റെയിൽവേ പ്രതികരിച്ചു. അതേസമയം യാത്രക്കാർ പോലും റൂർക്കലയിലെത്തിയപ്പോഴാണ് തങ്ങളുടെ വഴി തെറ്റിയ കാര്യം അറിയുന്നത്.

വ്യാഴാഴ്ച വസായ് റോഡിൽ നിന്നും പുറപ്പെട്ട ട്രെയിൻ 30 മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് വഴിതെറ്റി റൂർക്കലയിലെത്തിയത്. യാത്രക്കാരെ ഗോരഖ്പൂരിലേക്ക് കൊണ്ടുപോകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. അതേസമയം ട്രെയിന്റെ സമയം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

Share this story