രാജ്യത്ത് 24 മണിക്കൂറിനിടെ 6767 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

രാജ്യത്ത് 24 മണിക്കൂറിനിടെ 6767 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും ആറായിരത്തിലധികം കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 6767 പോസിറ്റീവ് കേസുകളും 147 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം 130000 കടന്നു. 3867 പേർക്ക് ജീവൻ നഷ്ടമായി.

 

അതേസമയം, 54440 പേർ രോഗമുക്തരായി. ഗുജറാത്തിൽ കൊവിഡ് കേസുകൾ 14000 കടന്നു. ഡൽഹിയിൽ 30 പേർ കൂടി മരിച്ചു. സംസ്ഥാനത്ത് എത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേരാക്കാൻ ഗോവ സർക്കാർ തീരുമാനിച്ചു.

 

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 131868 ആയി ഉയർന്നു. ദിനംപ്രതി അഞ്ച് ശതമാനം കേസുകളാണ് വർധിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് പോസിറ്റീവ് കേസുകളുടെ വൻ വളർച്ച. കർണാടകം, കേരളം, അസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ റെക്കോർഡ് വർധന റിപ്പോർട്ട് ചെയ്യുന്നതും ആശങ്കയായി.

 

രോഗം ഭേദമാകുന്നവരുടെ നിരക്ക് 41.28 ശതമാനമായി. മരണനിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണെന്നത് ആശ്വാസമായി. രാജ്യത്ത് ഇതുവരെ 29,43,421 സാമ്പിളുകൾ പരിശോധിച്ചെന്ന് കഇങഞ അറിയിച്ചു. 24 മണിക്കൂറിനിടെ 108,623 സാമ്പിളുകൾ പരിശോധിച്ചു.

 

ഡൽഹിയിൽ കൊവിഡ് കേസുകളും മരണവും കുതിച്ചുയരുകയാണ്. 508 പുതിയ കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 13418ഉം മരണം 261ഉം ആയി. രാജ്ധാനി എക്‌സ്പ്രസിൽ ഗോവയിൽ എത്തിയ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി. തിരുവനന്തപുരം ട്രെയിനിൽ യാത്ര ചെയ്തവരാണ് രോഗബാധിതർ. ഇതിനിടെ, ഗോവയിലെത്തുന്ന മുഴുവൻ ആൾക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. വിമാനം, ട്രെയിൻ, റോഡ് മാർഗമെത്തുന്ന എല്ലാവരുടെയും സാമ്പിൾ പരിശോധിക്കും. ഉത്തർപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ്, ത്രിപുര സംസ്ഥാനങ്ങളിൽ കുടിയേറ്റ തൊഴിലാളികൾക്ക് വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വർധിപ്പിച്ചു.

Share this story