പ്രവാസികളോട് ക്വാറന്റൈൻ ഫീസ് ഈടാക്കുന്നത് ദുഃഖകരം; കേരള മോഡലിനോടുള്ള വഞ്ചനയെന്ന് ശശി തരൂർ

പ്രവാസികളോട് ക്വാറന്റൈൻ ഫീസ് ഈടാക്കുന്നത് ദുഃഖകരം; കേരള മോഡലിനോടുള്ള വഞ്ചനയെന്ന് ശശി തരൂർ

സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ഫീസ് ഈടക്കാനുള്ള തീരുമാനം ദുഃഖകരമാണെന്ന് ശശി തരൂർ എം.പി. ഇത് കേരള മോഡിലിനോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വിദേശത്ത് നിന്ന് വരുന്നവരിൽ പലും ജോലി നഷ്ടപ്പെട്ടാണ് വരുന്നത്. ഇവരിൽ നിന്ന് ക്വാറന്റൈൻ ഫീസ് ഈടാക്കുന്നത് ദുഃഖകരമാണ്. കേരളത്തിന്റെ ആരോഗ്യ മാതൃകയോടുള്ള വഞ്ചനയാണിത്- തരൂർ ട്വീറ്റ് ചെയ്തു.

വിദേശത്ത് നിന്നും എത്തുന്നവരെയെല്ലാം ഇതുവരെ സര്‍ക്കാര്‍ സൗജന്യമായാണ് ക്വാറന്റൈനില്‍ താമസിപ്പിച്ചിരുന്നത്. ഇനി ഫീസ് നല്‍കണമെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

എത്രയാണ് ക്വാറന്റൈന്‍ ഫീസ് എന്ന് വ്യക്തമാക്കിയിട്ടില്ല. വലിയ തോതില്‍ പ്രവാസികള്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുണ്ട്. ഈ ചെലവ് താങ്ങാന്‍ കേരളത്തിന് കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

Share this story