തമിഴ്‌നാട്ടിൽ ഇന്ന് 827 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 12 പേർ മരിച്ചു

തമിഴ്‌നാട്ടിൽ ഇന്ന് 827 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 12 പേർ മരിച്ചു

തമിഴ്‌നാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 827 പേർക്ക്. 12 പേർ കൊവിഡ് ബാധിതരായി ഇന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതും ഇന്നാണ്.

കഴിഞ്ഞ ദിവസം 817 പേർക്കായിരുന്നു തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. ആറ് പേർ ഇന്നലെ മരിച്ചു. ഇന്ന് ചെന്നൈയിൽ മാത്രം 559 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിൽ ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,372 ആയി ഉയർന്നു. ദിനംപ്രതി തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കേരളത്തിനും ഇത് വലിയ പ്രതിസന്ധിയാണ്.

Share this story