മുംബൈയിൽ നിന്നും യുപിയിലെത്തിയ ട്രെയിനിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ച നിലയിൽ

മുംബൈയിൽ നിന്നും യുപിയിലെത്തിയ ട്രെയിനിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ച നിലയിൽ

അതിഥി തൊഴിലാളികളുമായി ഉത്തർപ്രദേശിലെത്തിയ ട്രെയിനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ലോക് മാന്യ തിലക് സ്‌റ്റേഷനിൽ നിന്നും പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് തൊഴിലാളികളുടെ മൃതദേഹം ബുധനാഴ്ച രാവിലെ കാണുന്നത്.

രണ്ട് കമ്പാർട്ട്‌മെന്റുകളിലാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികളിൽ ഒരാൾക്ക് നേരത്തെ തന്നെ അസുഖം ബാധിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. മരിച്ച രണ്ടാമത്തെ തൊഴിലാളിയെ തിരിച്ചറിഞ്ഞിട്ടില്ല.

1500 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. മണ്ട്വാധി സ്റ്റേഷനിൽ ട്രെയിനെത്തി യാത്രക്കാർ എല്ലാവരും ഇറങ്ങിയതിന് ശേഷമാണ് മൃതദേഹം കാണുന്നത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

Share this story