ബംഗളൂരു നഗരത്തിലെ ഫ്‌ളൈ ഓവറിന് സവർക്കറുടെ പേരിടാൻ തീരുമാനിച്ച് കർണാടക സർക്കാർ

ബംഗളൂരു നഗരത്തിലെ ഫ്‌ളൈ ഓവറിന് സവർക്കറുടെ പേരിടാൻ തീരുമാനിച്ച് കർണാടക സർക്കാർ

കടുത്ത എതിർപ്പുകൾക്കിടയിലും ബംഗളൂരു നഗരത്തിലെ ഫ്‌ളൈ ഓവറിന് തീവ്രഹിന്ദുത്വ വാദി വി ഡി സവർക്കറുടെ പേരിടാൻ തീരുമാനിച്ച് കർണാടകയിലെ ബിജെപി സർക്കാർ. യെലഹങ്കയിലെ മേജർ ഉണ്ണികൃഷ്ണൻ റോഡിന് സമീപത്തുള്ള ഫ്‌ളൈ ഓവറിനാണ് സവർക്കറുടെ പേരിടാൻ തീരുമാനിച്ചത്.

കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആഘോഷങ്ങൾ ചുരുക്കുമെന്നും യെദ്യൂരപ്പ സർക്കാർ അറിയിച്ചു. അതേസമയം ജെഡിയു സർക്കാർ തീരുമാനത്തെ വിമർശിച്ച് രംഗത്തുവന്നു. സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി പോരാടുന്നവരെ അപമാനിക്കുന്നതാണ് സർക്കാർ നടപടിയെന്ന് കുമാരസ്വാമി ആരോപിച്ചു

സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും സംസ്ഥാനത്തിന്റെ വളർച്ചക്കും വികസനത്തിനും വേണ്ടി പ്രവർത്തിച്ച ഒരുപാട് പ്രമുഖർ ജീവിച്ച മണ്ണാണിത്. ഫ്‌ളൈ ഓവറിന് അവരുടെ പേര് നൽകാമായിരുന്നു. തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു

Share this story