സാധാരണക്കാരന്റെയും ദരിദ്രരുടെയും ശബ്ദമായിരുന്നു അദ്ദേഹം; വീരേന്ദ്രകുമാറിന്റെ വേർപാടിൽ അനുശോചിച്ച് പ്രധാനമന്ത്രി

സാധാരണക്കാരന്റെയും ദരിദ്രരുടെയും ശബ്ദമായിരുന്നു അദ്ദേഹം; വീരേന്ദ്രകുമാറിന്റെ വേർപാടിൽ അനുശോചിച്ച് പ്രധാനമന്ത്രി

മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭാംഗം കൂടിയായ വീരേന്ദ്രകുമാറിന്റെ വേർപാടിൽ അതിയായ ദു:ഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

മികച്ച സാമാജികനായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാധാരണക്കാരിന്റെയും ദരിദ്രരുടെയും ശബ്ദമാകാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നതായും മോദി ട്വീറ്റ് ചെയ്തു

രാഷ്ട്രപതി, ഉപരാഷ്ട്രപതി ഉൾപ്പെടെ നിരവധി പ്രമുഖർ എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാഹുൽ ഗാന്ധി, സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.

Share this story