വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ്; സമ്പർക്കം പുലർത്തിയവരും ക്വാറന്റൈനിൽ

വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ്; സമ്പർക്കം പുലർത്തിയവരും ക്വാറന്റൈനിൽ

വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയ എല്ലാ ഉദ്യോഗസ്ഥരും 14 ദിവസത്തേക്ക് ക്വറന്റൈനിൽ പോകാൻ സർക്കാർ ആവശ്യപ്പെട്ടു. സെൻട്രൽ യൂറോപ്പ് ഡിവിഷനിൽ ജോലി ചെയ്യുന്ന കൺസൾട്ടന്റിനും നിയമവിഭാഗത്തിലെ ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സെൻട്രൽ യൂറോപ്പ് ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് രണ്ടാഴ്ചത്തേക്ക് അവധി അനുവദിച്ച് സ്വയം ക്വറന്റൈനിൽ പോകാൻ നിർദേശിച്ചു. നിയമ ഉദ്യോഗസ്ഥനുമായി സമ്പർക്കം പുലർത്തിയവരും ക്വാറന്റൈൻ പാലിക്കണം.

മന്ത്രാലയത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ജീവനക്കാർക്ക് കൊവിഡ് ബാധിച്ചാൽ സർക്കാർ നിർദേശിച്ച ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം കൈകാര്യം ചെയ്യുന്നതിൽ മന്ത്രാലയം സജീവമാണെന്ന് വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

Share this story