കൊവിഡിനെതിരായ പോരാട്ടം നീണ്ടുനിൽക്കും; സർക്കാർ വാർഷിക ദിനത്തിൽ ജനങ്ങൾക്ക് മോദിയുടെ കത്ത്

കൊവിഡിനെതിരായ പോരാട്ടം നീണ്ടുനിൽക്കും; സർക്കാർ വാർഷിക ദിനത്തിൽ ജനങ്ങൾക്ക് മോദിയുടെ കത്ത്

രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ യുദ്ധം നീണ്ടുനിൽക്കുന്നതാണെന്ന് കത്തിൽ പ്രധാനമന്ത്രി പറയുന്നു. ഇപ്പോഴത്തെ തിരിച്ചടി ദുരന്തങ്ങളിലേക്ക് നയിക്കാൻ പാടില്ല.

നിരവധി പേർ ക്ലേശങ്ങൾ അനുഭവിച്ചു. തൊഴിലാളികളും കച്ചവടക്കാരും സ്വയം തൊഴിൽ കണ്ടെത്തുന്നവരും ബുദ്ധിമുട്ടി. ജനങ്ങളുടെ ആത്മവിശ്വാസവും ക്ഷമയും രാജ്യത്തെ സഹായിച്ചു. സർക്കാരിന്റെ നേട്ടങ്ങളും സാമ്പത്തിക പദ്ധതികളെ കുറിച്ചും മോദി കത്തിൽ വിവരിക്കുന്നുണ്ട്.

ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്നതാണ് സർക്കാരിന്റെ പുതിയ ലക്ഷ്യം. അഞ്ച് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനം തത്കാലം സർക്കാർ മാറ്റിവെക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്ന പ്രഖ്യാപനത്തോടെ പുതിയ രൂപം കൈവരിക്കുന്നു.

സാമ്പത്തിക രംഗം ആടിയുലയുമ്പോൾ പ്രതിസന്ധി മറികടക്കാൻ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങൾക്ക് നിയമഭേദഗതിയും അനിവാര്യമാണ്. സ്വന്തം കഴിവുകളെ അടിസ്ഥാനമാക്കി നമുക്ക് നമ്മുടേതായ രീതിയിൽ മുന്നോട്ടു പോകേണ്ടതുണ്ട്. ആത്മനിർഭർ ഭാരത്, അല്ലെങ്കിൽ സ്വാശ്രയ ഇന്ത്യ എന്നിവയാണ് അതിനുള്ള വഴി. ഓരോ ഇന്ത്യക്കാരനെയും അവസരങ്ങളുടെ പുതിയ യുഗത്തിലേക്ക് നയിക്കുമെന്നും കത്തിൽ മോദി പറയുന്നു.

Share this story