24 മണിക്കൂറിനിടെ 8380 പേർക്ക് കൊവിഡ്, 193 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 8380 പേർക്ക് കൊവിഡ്, 193 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിടെ 8380 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 193 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. 89995 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 86983 പേർക്ക് ഇതിനോടകം രോഗം ഭേദമായി.

ഇതുവരെ 182143 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 5164 പേർ മരിച്ചു. രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനോട് അടുക്കവരെ കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാൻ ഐസിഎംആർ നിർദേശിച്ചു. സെറോളജിക്കൽ സർവേ നടത്താനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളിലാകും ആദ്യ ഘട്ട പരിശോധന നടത്തുക.

മഹാരാഷ്ട്രയിൽ മാത്രം 65168 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2197 പേർ സംസ്ഥാനത്ത് മരിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് രോഗികളും മരണവും റിപ്പോർട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ ഇതിനോടകം 21184 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 160 പേർ മരിച്ചു

16344 രോഗികൾ മാത്രം സ്ഥിരീകരിച്ച ഗുജറാത്തിൽ പക്ഷേ മരണസംഖ്യ 1007 ആയി. ഇതോടെ കൊവിഡിൽ മരണസംഖ്യ ആയിരം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത്.

Share this story