ആശുപത്രികൾ നിറയും; ഡൽഹി അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു

ആശുപത്രികൾ നിറയും; ഡൽഹി അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു

കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ ഒരാഴ്ചത്തേക്ക് ഡൽഹി അതിർത്തികൾ അടച്ചു. ആശുപത്രികൾ നിറയുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. അതിർത്തി കടന്നെത്തുന്നവർക്ക് ഡൽഹിയിൽ ചികിത്സ നൽകാനാകില്ലെന്ന സന്ദേശമാണ് കെജ്രിവാൾ ഇതുവഴി നൽകുന്നത്.

അവശ്യസർവീസുകൾ അനുവദിക്കും. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമേ അതിർത്തി തുറക്കൂവെന്നും കെജ്രിവാൾ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അഭിപ്രായം അറിയിക്കാൻ വാട്‌സാപ്പ്, ടോൾ ഫ്രീ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്.

ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി വ്യവസായ ശാലകളും മാർക്കറ്റുകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബാർബർ ഷോപ്പുകളും സലൂണുകൾക്കും പ്രവർത്തനാനുമതി നൽകി. അതേസമയം തുടർച്ചയായ നാല് ദിവസങ്ങളായി ഡൽഹിയിൽ ആയിരത്തിലധികം രോഗികൾ വെച്ചാണ് ഉയരുന്നത്. നിലവിൽ 19,000ത്തിന് അടുത്താണ് രോഗികളുടെ എണ്ണം. വരാൻ പോകുന്ന ആറ് ആഴ്ചകൾ ഡൽഹിയെ സംബന്ധിച്ച് അതി നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Share this story