ഡൽഹിയിൽ ഐസിഎംആർ ശാസ്ത്രജ്ഞനും കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിൽ ഐസിഎംആർ ശാസ്ത്രജ്ഞനും കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശാസ്ത്രജ്ഞനും കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് മുംബൈയിൽ നിന്നും ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഡൽഹി ഐസിഎംആർ ആസ്ഥാനത്ത് അണുനശീകരണം നടത്തി

കെട്ടിടത്തിൽ രണ്ട് ദിവസം കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ജോലിക്കാർക്ക് മാത്രമേ ഓഫീസിനുള്ളിലേക്ക് പ്രവേശനമുള്ളു. മറ്റുള്ളവർ വീട്ടിലിരുന്ന് ജോലി തുടരാൻ ഐസിഎംആർ നിർദേശിച്ചു.

കഴിഞ്ഞാഴ്ച നടന്ന യോഗത്തിൽ കൊവിഡ് സ്ഥിരീകരിച്ച ശാസ്ത്രജ്ഞൻ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ട്. ഐസിഎംാൽ ഡയറക്ടേഴ്‌സും നീതി ആയോഗ് അംഗങ്ങളും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.

Share this story