സുരക്ഷ, ജോലി സമയം തുടങ്ങിയ ആവശ്യങ്ങളുമായി ഡൽഹി എയിംസിൽ നഴ്‌സുമാരുടെ പ്രതിഷേധം

സുരക്ഷ, ജോലി സമയം തുടങ്ങിയ ആവശ്യങ്ങളുമായി ഡൽഹി എയിംസിൽ നഴ്‌സുമാരുടെ പ്രതിഷേധം

ജോലി സമയം, സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡൽഹി എയിംസിൽ നഴ്‌സുമാരുടെ പ്രതിഷേധം. എയിംസ് നഴ്‌സസ് യൂനിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്ക്കുക, നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം

എയിംസിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എയിംസ് ഡയറക്ടറുടെ മുറിക്ക് മുന്നിൽ കുത്തിയിരുന്ന് നഴ്‌സുമാർ പ്രതിഷേധിക്കുന്നത്. അതേസമയം നഴ്‌സുമാരുമായി അധികൃതർ ഇതുവരെ ചർച്ചക്ക് തയ്യാറായിട്ടില്ല

ഡൽഹിയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക് കടക്കുകയാണ്. രോഗികളുടെ എണ്ണം ഇരുപതിനായിരത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1295 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് ഡൽഹിയിൽ രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്.

Share this story