കനത്ത മഴ: അസമിൽ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു; വിവിധയിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷം

കനത്ത മഴ: അസമിൽ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു; വിവിധയിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷം

അസമിൽ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു. തെക്കൻ അസമിലെ മൂന്ന് ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

കാച്ചർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേരും ഹൈലകണ്ടിയിൽ ഏഴ് പേരും കരിംഗഞ്ച് ജില്ലയിൽ ആറ് പേരുമാണ് മരിച്ചത്. ഏതാണ്ട് നാല് ലക്ഷത്തോളം പേർ മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നതായാണ് റിപ്പോർട്ടുഖൾ

ഗോൽപാറ, നാഗോണ, ഹോജ ജില്ലകളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ദിവസം ആറ് പേർ മരിച്ചിരുന്നു. 348 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.

Share this story