വിഷം കഴിക്കുന്ന ദൃശ്യം പകർത്തി നടി ആത്മഹത്യ ചെയ്തു; കാമുകൻ ഒളിവിൽ

വിഷം കഴിക്കുന്ന ദൃശ്യം പകർത്തി നടി ആത്മഹത്യ ചെയ്തു; കാമുകൻ ഒളിവിൽ

കാമുകൻ വഞ്ചിച്ചെന്നാരോപിച്ച് നടിയും ടെലിവിഷൻ അവതാരകയുമായ ചന്ദന ആത്മഹത്യ ചെയ്തു. കർണാടക സ്വദേശിയായ ചന്ദന(29) തന്റെ ആത്മഹത്യ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണെന്നും അഞ്ച് ലക്ഷത്തോളം രൂപ തന്റെ പക്കൽ നിന്ന് തട്ടിയെടുത്തതായും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചുവെന്നും ചന്ദന അവസാന വീഡിയോയിലൂടെ പറയുന്നുണ്ട്.

വിഷം കഴിച്ചാണ് ചന്ദന ആത്മഹത്യ ചെയ്തത്. വിഷം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ഇവർ അയച്ചു കൊടുത്തിരുന്നു. ചന്ദന താമസിക്കുന്ന വീട്ടിലെത്തി ഇവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിക്കുകയായിരുന്നു. കാമുകൻ ദിനേഷ് പിന്നാലെ ഒളിവിൽ പോയി. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Share this story