നിസർഗ ഇന്ന് വൈകുന്നേരത്തോടെ തീരം തൊടും; മുംബൈയിൽ നിരോധനാജ്ഞ, അതീവ ആശങ്ക

നിസർഗ ഇന്ന് വൈകുന്നേരത്തോടെ തീരം തൊടും; മുംബൈയിൽ നിരോധനാജ്ഞ, അതീവ ആശങ്ക

നിസർഗ ചുഴലിക്കാറ്റ് ഉടൻ തീവ്ര ചുഴലിക്കാറ്റായി മാറും. കാറ്റിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെ ഇന്ന് വൈകുന്നേരത്തോടെയാണ് നിസർഗ തീരം തൊടുക

120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വടക്കൻ മഹാരാഷ്ട്ര തീരവും ഇതോടു ചേർന്ന് കിടക്കുന്ന ഗുജറാത്തിന്റെ തെക്കൻ തീരവും അതീവ ജാഗ്രതയിലാണ്. കടൽ ഒരു കിലോമീറ്റർ വരെ കരയിലേക്ക് കയറാമെന്ന മുന്നറിയിപ്പുമുണ്ട്. തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്

മുംബൈ, താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിമാന സർവീസുകൾ ഉൾപ്പെടെ റദ്ദാക്കി

കൊവിഡിന് പിന്നാലെ നിസർഗയെ കൂടി പ്രതിരോധിക്കേണ്ട ഗുരുതരമായ സ്ഥിതിയാണ് മുംബൈക്കുള്ളത്. 2005ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ മഴയാകുമെന്നാണ് പ്രവചനം. കനത്ത മഴയിൽ നഗരം വെള്ളത്തിൽ മുങ്ങുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. 2005ലുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരത്തിലേറെ പേരാണ് മരിച്ചത്.

Share this story