പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ജെയ്‌ഷെ തീവ്രവാദികളെ സൈന്യം വധിച്ചു

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ജെയ്‌ഷെ തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ വധിച്ചത്. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്

പുൽവാമയിലെ കങ്കൻ പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു. സൈനികവ്യൂഹത്തിന് നേർക്ക് തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ബാക്കിയുള്ള തീവ്രവാദികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

Share this story