തബ് ലീഗ് സമ്മേളനം: 2200ലധികം വിദേശികളെ കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്

തബ് ലീഗ് സമ്മേളനം: 2200ലധികം വിദേശികളെ കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്

ഡൽഹിയിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 2200ലധികം വിദേശികളെ കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. വിസ ചട്ടങ്ങൾ ലംഘിച്ചതുൾപ്പെടെയുള്ള കേസുകളിൽപ്പെട്ടവരാണ് പട്ടികയിലുള്ളത്. ഇവർക്ക് പത്ത് വർഷത്തേക്ക് ഇന്ത്യയിലേക്ക് വരുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മാർച്ച് 13ന് നടന്ന സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്ത് 4200ലധികം പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. സംഭവത്തിൽ ഡൽഹി ക്രൈംബ്രാഞ്ച് 12 കുറ്റപത്രങ്ങളും സമർപ്പിച്ചിരുന്നു.

അതേസമയം സമ്മേളനവുമായി ബന്ധപ്പെട്ട് വർഗീയവത്കരണത്തിനുള്ള ശ്രമം നടക്കുന്നതായി ജാമിയത് ഉലമ ഇ ഹിന്ദ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കൊവിഡുമായി ബന്ധപ്പെടുത്തി തബ് ലീഗിനെതിരെ വർഗീയ ആക്രമണം നടക്കുന്നുവെന്നും അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം.

Share this story