റോഡ് സൗകര്യമില്ല; മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം ഊരിലെത്തിച്ചത് വടിയില്‍ കെട്ടിത്തൂക്കി

റോഡ് സൗകര്യമില്ല; മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം ഊരിലെത്തിച്ചത് വടിയില്‍ കെട്ടിത്തൂക്കി

മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം ഊരിലെത്തിച്ചത് വടിയില്‍ കെട്ടിത്തൂക്കി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. മുടിഗെരെ താലൂക്കിലുള്ള 55കാരിയായ ശാരദാമ്മയാണ് മരിച്ചത്. റോഡില്ലാത്ത കോളനിയിലേക്ക് വടിയില്‍ കെട്ടിത്തൂക്കിയാണ് മൃതദേഹം എത്തിച്ചത്.

തിങ്കളാഴ്ചയാണ് കലസയിലെ സ്വകാര്യ ക്ലിനിക്കില്‍ ണ്ണാകുമ്പ്രി ആദിവാസി ഊരിലെ ശാരദാമ്മ മരിച്ചത്. സമീപത്തെ കാലകൊടു വരെയാണ് വാഹന സൗകര്യമുള്ളത്. തുടര്‍ന്ന് മൂന്ന് കിലോമീറ്ററോളം ദൂരം മൃതദേഹം പുതപ്പില്‍ പൊതിഞ്ഞു കെട്ടി വടിയില്‍ കെട്ടിത്തൂക്കി കൊണ്ടുവരികയായിരുന്നു.

വര്‍ഷങ്ങളായി റോഡില്ലാത്തതിന്റെ ദുരിതം അനുഭവിച്ചാണ് ജീവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാരദാമ്മയുടെ മകന്‍ മരത്തില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റപ്പോഴും ഏറെ പ്രയാസപ്പെട്ടാണ് ഇവര്‍ ആശുപത്രിയിലെത്തിച്ചത്.

Share this story