കാശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ജവാന് വീരമൃത്യു, ഒരു തീവ്രവാദിയെ സൈന്യം വധിച്ചു

കാശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ജവാന് വീരമൃത്യു, ഒരു തീവ്രവാദിയെ സൈന്യം വധിച്ചു

കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. കൂടാതെ അതിർത്തിയിൽ പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തു. പാക് വെടിവെപ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു

രജൗരി ജില്ലയിലെ കലാക്കോട്ടിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. കത്വ, സാമ്പ മേഖലയിലെ ജനവാസ മേഖലകളിലേക്കും പാക് സൈന്യം ആക്രമണം നടത്തി

മേഖലയിലെ പന്ത്രണ്ടോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടുകൾക്കുള്ളിലേക്ക് വരെ ബുള്ളറ്റുകളെത്തി. പ്രദേശത്തെ ബി എസ് എഫ് തെരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പൂഞ്ചിലും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

Share this story