പുതുച്ചേരിയിൽ കൊവിഡ് ബാധിതന്റെ മൃതദേഹത്തോട് അനാദരവ്; വനത്തിൽ കൊണ്ടുപോയി തള്ളി

പുതുച്ചേരിയിൽ കൊവിഡ് ബാധിതന്റെ മൃതദേഹത്തോട് അനാദരവ്; വനത്തിൽ കൊണ്ടുപോയി തള്ളി

പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം യാതൊരു പ്രോട്ടോക്കോളും പാലിക്കാതെ വനത്തിൽ ഉപേക്ഷിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചു.

ചെന്നൈ സ്വദേശിയായ 44കാരൻ കൊവിഡ് ബാധിച്ച് വ്യാഴാഴ്ചയാണ് മരിച്ചത്. ഹോൾഡ് സ്‌ട്രെക്ച്ചറിൽ കൊണ്ടുവന്ന് ഒറ്റപ്പെട്ട പ്രദേശത്തെ കുഴിയിലേക്ക് മൃതദേഹം തള്ളിയിടുകയായിരുന്നു. പ്രോട്ടോക്കോൾ പാലിച്ചാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തു

എന്നാൽ ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്തായതോടെയാണ് അനാസ്ഥ വെളിപ്പെട്ടത്. മൂലക്കുളം വനമേഖലയിൽ കുഴിയെടുത്ത ശേഷം ഇതിലേക്ക് മൃതദേഹം തള്ളിയിട്ട് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. മണ്ണിട്ട് മറവ് ചെയ്യാൻ പോലും തയ്യാറായില്ല. മെഡിക്കൽ ഓഫീസറും പോലീസ് ഉദ്യോഗസ്ഥരും ഇതേ സമയം സ്ഥലത്തുണ്ടായിരുന്നു.

Share this story