ഡൽഹിയിൽ അടുത്തു തന്നെ വൻ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ഡൽഹിയിൽ അടുത്തു തന്നെ വൻ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ഡൽഹി എൻസിആർ മേഖലയിൽ സമീപഭാവിയിൽ വൻ ഭൂകമ്പത്തിന് സാധ്യതയെന്ന് ധൻബാദ് ഐഐടി വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും പഠനസംഘം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വരും ദിവസങ്ങളിൽ എൻ സി ആർ മേഖലയിൽ വൻ ഭൂകമ്പമുണ്ടാകുമെന്നാണ് ഐഐടിയിലെ അപ്ലൈഡ് ജിയോ ഫിസിക്‌സ്, സീസ്‌മോളജി വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് മാസത്തിനിടയിൽ ഡൽഹി എൻ സി ആർ മേഖലയിൽ 11 തവണ ഭൂകമ്പമുണ്ടായിരുന്നു.

ജനങ്ങളെ ബോധവത്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ഐഐടി സീസ്‌മോളജി വകുപ്പ് പ്രൊഫസറായ പി കെ ഖാൻ പറഞ്ഞു. തുടർച്ചയായ ചെറു ചലനങ്ങൾ വരാനിരിക്കുന്ന വലിയ ഭൂകമ്പത്തിന്റെ സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this story